Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആ​ല​പ്പു​ഴ...

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍മാ​ര്‍ക്ക് കൂ​ട്ട​സ്ഥ​ലം​മാ​റ്റം;സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ

text_fields
bookmark_border
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍മാ​ര്‍ക്ക് കൂ​ട്ട​സ്ഥ​ലം​മാ​റ്റം;സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ച്   ഡി.​വൈ.​എ​ഫ്.​ഐ
cancel
camera_alt

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​ന്നു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍മാ​രു​ടെ കൂ​ട്ട​സ്ഥ​ല​മാ​റ്റ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​മ്പോ​ഴും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​തെ വ​ല​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കാ​തെ വി​വി​ധ​വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ട്ട് ഡോ​ക്ട​ര്‍മാ​രെ സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​റ​ക്കി​യി​രു​ന്നു. ഇ​ത് ‘മാ​ധ്യ​മം’​ഞാ​യ​റാ​ഴ്ച വാ​ര്‍ത്ത​യാ​ക്കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​ണ് പ​ല​രെ​യും മാ​റ്റി​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രി ര​ണ്ട് ത​വ​ണ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ന് വി​പ​രീ​ത​മാ​യി സ്വ​ന്തം പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ആ​ശു​പ​ത്രി​ക്ക് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​രെ മാ​റ്റു​ക​യാ​ണ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ജ​യിം​സ് ശാ​മു​വ​ൽ പ​റ​ഞ്ഞു.

ഇ​തി​നെ​ല്ലാം കൂ​ട്ടു​നി​ൽ​ക്കു​ന്ന മ​ണ്ഡ​ലം എം.​എ​ൽ.​എ ഇ​വി​ടെ എ​ത്തു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​ക​രം ഡോ​ക്ട​ർ​മാ​ർ എ​ത്താ​തെ ഇ​വി​ടെ​നി​ന്ന് ആ​രെ​യും പ​റ​ഞ്ഞ​യ​ക്കി​ല്ല​ന്ന രേ​ഖാ​മൂ​ല​മു​ള്ള ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു.എ​ന്നാ​ല്‍ രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ല്‍കേ​ണ്ട​ത് ആ​രോ​ഗ്യ​വ​കു​പ്പി​നാ​യ​തി​നാ​ല്‍ സൂ​പ്ര​ണ്ട് വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം​വി​ളി​യു​മാ​യി ഉ​പ​രോ​ധം ശ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ അ​മ്പ​ല​പ്പു​ഴ, പു​ന്ന​പ്ര സി.​ഐ​മാ​രാ​യ വി​ഷ്ണു​കു​മാ​ർ, പി.​കെ. മോ​ഹി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ് എ​ത്തി സ​മ​ക്കാ​രെ അ​റ​സ്റ്റു​ചെ​യ്തു. പ​ക​ൽ 11ന് ​ആ​രം​ഭി​ച്ച ഉ​പ​രോ​ധം ഒ​ന്നു വ​രെ നീ​ണ്ടു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​ആ​ർ.​രാം​ജി​ത്ത്, അ​ന​സ് എ.​ന​സിം, ട്ര​ഷ​റ​ർ ജെ. ​ജി​സ്മി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​ശ്യാം​കു​മാ​ർ, അ​ജ്മ​ൽ ഹ​സ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ കെ.​ജി. അ​രു​ൺ കു​മാ​ർ, അ​നീ​ഷ് കു​ര്യ​ൻ, എം. ​സു​മേ​ഷ്, ജി​ല്ല ക​മ്മി​റ്റി​യം​ഗം ജീ​തു പ്ര​വീ​ൺ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​മ​ൽ വി​ജ​യ​ൻ, ട്ര​ഷ​റ​ർ എ​സ്. അ​ജ്വോ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Alappuzha medical college DYFI Protests 
News Summary - Alappuzha Medical College Protest
Next Story