ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി; ബ്ലഡ് ബ്ലീഡിങ് ചെയർ രണ്ടെണ്ണം മാത്രം
text_fieldsആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തദാനം ചെയ്യാന്‍ സന്നദ്ധസംഘടനകള്‍ പലരും തയാറാണെങ്കിലും അടിസ്ഥാനസൗകര്യം കുറവാണ്. ബ്ലഡ് ബ്ലീഡിങ് ചെയർ രണ്ട് എണ്ണം മാത്രമാണുള്ളത്. ഇത് രക്തദാനം നൽകാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് പ്രയാസവും സമയനഷ്ടവും ഉണ്ടാക്കുന്നു.
രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും വേണ്ടത്ര സൗകര്യമില്ല. വാഹനമില്ലാത്തതിനാൽ ഔട്ട് റിച്ച് ക്യാമ്പ് നടത്താൻ കഴിയുന്നില്ല. ഇതുമൂലം ആവശ്യത്തിന് രക്തം സൂക്ഷിക്കാന്‍ കഴിയുന്നില്ല. അടിയന്തര ശസ്ത്രക്രിയ ഘട്ടത്തില്‍പോലും സാധ്യതയുള്ള ഗ്രൂപ്പുകള്‍ പോലും പലപ്പോഴും കിട്ടാറില്ല. അപൂര്‍വ ഗ്രൂപ്പില്‍പെട്ട രക്തം കിട്ടണമെങ്കില്‍ രക്തദാതാക്കളെ രോഗികളോടൊപ്പം ഉള്ളവര്‍ അന്വേഷിച്ച് നടക്കേണ്ട അവസ്ഥയാണ്.