Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightഅർബുദ രോഗികള്‍ക്ക്...

അർബുദ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിൽ യാത്ര പാസ് താൽകാലികമായി; പാസ് അച്ചടിക്കാന്‍ വൈകുന്നതാണ് കാരണമെന്ന് അധികൃതര്‍

text_fields
bookmark_border
അർബുദ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിൽ യാത്ര പാസ് താൽകാലികമായി; പാസ് അച്ചടിക്കാന്‍ വൈകുന്നതാണ് കാരണമെന്ന് അധികൃതര്‍
cancel

അമ്പലപ്പുഴ: അര്‍ബുദ രോഗികള്‍ ചികിത്സക്ക് പോകുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഏര്‍പ്പെടുത്തിയ സൗജന്യ സ്ഥിരം പാസ് നിലവിൽ താൽകാലികമാക്കി. പാസ് അച്ചടിക്കാന്‍ വൈകുന്നതാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. ചികിത്സക്ക് പോകുന്ന ദിവസത്തേക്ക് അതാത് ഡിപ്പോകളില്‍നിന്ന് പാസ് അനുവദിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. യാത്ര പുറപ്പെടേണ്ടവര്‍ക്ക് മുന്‍ ദിവസം ഡിപ്പോയിലെത്തി പാസ് തരപ്പെടുത്തണം. ഇത് രോഗികളെ ഏറെ വലക്കുന്നുവെന്നാണ് ആരോപണം.

രോഗികൾ അവരുടെ സ്ഥലത്തുനിന്ന് ആശുപത്രികളിലേക്ക് കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സക്ക് പോകുമ്പോഴുള്ള യാത്ര കെ.എസ്‌.ആര്‍.ടി.സിയില്‍ സൗജന്യമായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ഉൾപ്പെടെ ചികിത്സക്ക് പോകുന്നവർക്ക് ആനുകൂല്യം ലഭിച്ചിരുന്നു. ഹാപ്പി ലോങ് ലൈഫ് പദ്ധതി പ്രകാരം ആറു മാസത്തേക്ക് സൗജന്യ യാത്രക്കുള്ള പാസാണ് അനുവദിച്ചിരുന്നത്. പിന്നീടത് ഓണ്‍ലൈനായും പുതുക്കാമായിരുന്നു. നിലവില്‍ താൽകാലിക പാസാണ് നല്‍കുന്നത്. പാസിനായെത്തുന്നവരെ വിവരം ധരിപ്പിക്കാന്‍ ജീവനക്കാര്‍ തയാറാകാത്തതും രോഗികളെ ആശയക്കുഴപ്പത്തിലാക്കി.

പുതുക്കാനുള്ള ഉത്തരവ് വന്നിട്ടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. അതാതുദിവസങ്ങളിലേക്ക് താൽകാലിക പാസ് ലഭിക്കുമെന്ന വിവരം ജീവനക്കാര്‍ നല്‍കാറില്ല. കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. പ്രത്യേകം സീറ്റും അനുവദിച്ചിരുന്നു. ഇതും കിട്ടാറില്ലെന്ന് രോഗികള്‍ പറയുന്നു.

‘സ്ഥിരം പാസ് പുനഃസ്ഥാപിക്കണം’

അർബുദ രോഗികളുടെ ‘ഹാപ്പി ലോങ് ലൈഫ്’ സൗജന്യ സ്ഥിരം ബസ്‌ യാത്ര പാസ് താൽകാലികമാക്കിയതിൽ ജീവനം കാൻസർ ജില്ല സൊസൈറ്റി ജോയിന്റ് സെക്രട്ടറി രാജേഷ് ചന്ദ്രൻ പ്രതിഷേധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രത്യേക ബസ് പാസ് രോഗികൾക്കായി തരപ്പെടുത്തിയിരുന്നു. സ്ഥിരം പാസ് പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:KSRTC Travel free Cancer Patients Government of Kerala 
News Summary - Cancer Patients Face Inconvenience Over KSRTC Pass Delay
Next Story