ലേബർ ഓഫിസ് കെട്ടിട മേൽക്കൂര തകർന്നുവീണു; ലേബർ ഓഫിസർക്ക് പരിക്ക്
text_fieldsഅമ്പലപ്പുഴ അസിസ്റ്റന്റ് ലേബർ ഓഫിസറുടെ ഓഫിസിന്റെ ഫൈബർകൊണ്ട് നിർമിച്ച മേൽക്കൂര തകർന്നു വീണ നിലയില്‍
അമ്പലപ്പുഴ: അസിസ്റ്റന്റ് ലേബർ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു.ലേബർ ഓഫീസർക്ക് പരിക്ക്. അമ്പലപ്പുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ പാർവതി മോഹൻദാസിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പകല്‍ 1.45 ഓടെയായിരുന്നു അപകടം.
അമ്പലപ്പുഴ ജംഗ്ഷന് പടിഞ്ഞാറ് വശത്ത് പ്രവർത്തിക്കുന്ന അസിസ്റ്റന്റ് ലേബർ ഓഫീസ് കെട്ടിടത്തിന്റെ ഫൈബർ കൊണ്ടു നിർമിച്ച മേൽക്കൂരയാണ് തകർന്നു വീണത്. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന പാർവതിയുടെ ശരീരത്തേക്കാണ് ഇളകി വീണത്.
സാരമായി പരിക്കേറ്റ ഇവരെ പിന്നീട് അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം ഏതാനും വർഷം മുൻപാണ് അസിസ്റ്റന്റ്ലേബർ ഓഫീസാക്കി മാറ്റിയത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പല ഭാഗവും അപകടാവസ്ഥയിലാണ്.