പൊലീസുകാരനെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsവിനോദ് കുമാര്‍
അമ്പലപ്പുഴ: പൊലീസുകാരനെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. കായംകുളം പട്ടോളി മാർക്കറ്റിൽ കണ്ടല്ലൂർ പഞ്ചായത്ത് 14ാംവാർഡ് മുതലശ്ശേരി വടക്ക് വീട്ടിൽ വിനോദ് കുമാറി (47) നെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വളഞ്ഞവഴിയിൽ ബഹളം വെച്ച ഇയാളെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ പൊലീസിന്റെ കൈ പിടിച്ചു തിരിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ നവാസ്, ഹനീഷ്, സിവിൽ പൊലീസ് ഓഫിസർ മനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.