രണ്ടരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
അമ്പലപ്പുഴ: രണ്ടരക്കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ദൊഘ്രാഹയിൽ സ്വദേശി അമ്പലപ്പുഴ കാക്കാഴം പക്കിപറമ്പ് വീട്ടിൽ വാടകക്ക് താമസിക്കുന്ന അലി രാജ അൻസാരി (37), ഒപ്പം താമസിക്കുന്ന ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബെതിയയിൽ എം.ഡി. അക്ബർ (49) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും പിടികൂടിയത്.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരിവിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് കെ. ദാസ്, ജി.എസ്.ഐ പ്രിൻസ് സൽപുത്രൻ, എസ്.സി.പി.ഒ ജയശങ്കർ, സി.പി.ഒ വിഷ്ണു, ഹോം ഗാർഡ് നന്ദകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.