പെരുമ്പള്ളിയിൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, രണ്ടുപേർക്ക് പരിക്ക്
text_fieldsപിടിയിലായ പ്രതികൾ
ആറാട്ടുപുഴ: യുവാക്കൾ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പെരുമ്പള്ളി പാലത്തിൽ ബുധനാഴ്ച രാത്രി ഏഴോടെയാണ് ഒരുസംഘം യുവാക്കൾ പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റവരുമായി ആശുപത്രിയിൽ എത്തിയപ്പോൾ അവിടെയും ഇവർ ഏറ്റുമുട്ടി.
നിരവധി കേസുകളിൽ പ്രതികളായ ആറാട്ടുപുഴ വട്ടച്ചാൽ ബിജു ഭവനത്തിൽ ആദർശ് (അപ്പു-20), കൊച്ചുപറമ്പിൽ അഖിൽ രാജ് (25), പെരുമ്പള്ളി കരിത്തറയിൽ വീട്ടിൽ അരുൺ (കണ്ണൻ-22), കോട്ടശ്ശേരിൽ വീട്ടിൽ സ്വരാജ്( 23), കൊച്ചുവീട്ടിൽ വിഷ്ണു (21), തറയിൽ കടവ് ശ്രുതി ഭവനത്തിൽ സുബി (24) എന്നിവരും കണ്ടാലറിയാവുന്ന മറ്റു പ്രതികളുമാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
മുൻ വൈരാഗ്യമാണ് സംഘട്ടനത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ആദർശിനെയും അരുണിനെയും കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം ഇവിടെയെത്തിയ സംഘങ്ങൾ ആശുപത്രിയിലും ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അജിത്, ബൈജു, എസ്.സി.പി.ഒ പ്രദീപ്, ശ്യാം, ഇക്ബാൽ, ഷിജു, സജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.