യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ചയാൾ പിടിയിൽ
text_fieldsബിജിൽ
ആറാട്ടുപുഴ: കള്ളിക്കാട് കൂടത്തിൻ ചിറയിൽ വീട്ടിൽ അരുണിനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.
കള്ളിക്കാട് അമ്പാടിയിൽ വീട്ടിൽ ബിജിലിനെയാണ് (അമ്പാടി - 36) കള്ളിക്കാട് ഭാഗത്തുവെച്ച് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നവംബർ നാലിന് കള്ളിക്കാട് ശിവനട ജങ്ഷന് പടിഞാറുവശം കടപ്പുറത്ത് വെച്ച് കമ്പിവടികൊണ്ട് ബിജിൽ അരുണിന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജി മോന്റെ നേതൃത്വത്തിൽ എസ്.ഐ. അജിത്ത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.