Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2024 4:57 AM GMT Updated On
date_range 2024-12-12T10:27:39+05:30ആറാട്ടുപുഴയിൽ അപ്രതീക്ഷിത കടൽക്ഷോഭം
text_fieldsആറാട്ടുപുഴ: അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭം ആറാട്ടുപുഴയുടെ തീരങ്ങളിൽ ദുരിതം വിതച്ചു. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് കടൽവെള്ളം അടിച്ചകയറിയത്.
ബുധനാഴ്ച പുലർച്ചയാണ് കടൽക്ഷോഭം ഉണ്ടായത്. രാവിലെ പത്തുവരെ തുടർന്നു. വലയഴീക്കൽ -തൃക്കുന്നപ്പുഴ തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ട് ഒഴുകി. പെരുമ്പള്ളി, രാമഞ്ചേരി, വട്ടച്ചാൽ, ആറാട്ടുപുഴ പടിഞ്ഞാറെ ജുമാമസ്ജിദിന് വടക്ക് ഭാഗം മുതൽ കാർത്തിക ജങ്ഷൻ വരെയുള്ള ഭാഗത്താണ് ദുരിതം ഉണ്ടായത്.
Next Story