ബൈക്ക് മറിഞ്ഞ് യാത്രികന് ഗുരുതരപരിക്ക്
text_fieldsപരിക്കേറ്റ ബൈക്ക് യാത്രികനെ അഗ്നിരക്ഷാ സേനയുടെ
ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
അരൂര്‍: ഇടക്കൊച്ചി പാലത്തിന്റെ അരൂര്‍ ഭാഗത്തേക്കുള്ള അപ്രോച് റോഡ് വീണ്ടും ഇടിഞ്ഞ് കുഴിയായി. വെള്ളിയാഴ്ച വൈകീട്ടോടെ ഇതില്‍ ചാടി ബൈക്കില്‍നിന്ന് തെറിച്ചുവീണ യാത്രികന് തലക്ക് ഗുരുതര പരിക്കേറ്റു. ഇടക്കൊച്ചി തട്ടാശേരി ഷെറിന്‍ മാനുവലിനാണ്(45) പരിക്കേറ്റത്. ഇരു ചക്ര വാഹനങ്ങളടക്കം അപ്രോച്ച് റോഡിലുണ്ടായ താഴ്ചയിൽ വീണ് അപകടങ്ങൾ ഉണ്ടാകാറുണ്ട്.
പരിക്കേറ്റ മാനുവലിനെ അരൂര്‍ അഗ്നിശമന സേനയുടെ ആംബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് മാസം മുന്‍പ് അപ്രോച്ച് റോഡ് ഇടിഞ്ഞ് റോഡും പാലവും തമ്മില്‍ ഉയരവ്യത്യാസം ഉണ്ടായത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നതാണ്. പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് താഴ്ച ശരിയാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചിരുന്നു. ഇതേ സ്ഥലത്താണ് വീണ്ടും അപ്രോച്ച് റോഡ് താഴുന്നത്.


