പകരത്തിനു പകരം, പ്രശ്നം സോൾവ്; ഫുഡ് ഡെലിവറി ബോയിയെ ടാക്സി ഡ്രൈവർ അടിച്ചു, കണ്ടു നിന്നവർ ഡെലിവറി ബോയിയെകൊണ്ട് തിരിച്ചടിപ്പിച്ചു
text_fieldsഅരൂർ: ഭക്ഷണം എത്തിക്കുന്ന ഡെലിവറി ബോയിയെ ടാക്സി ഡ്രൈവർ മർദിച്ചു. കണ്ടുനിന്ന നാട്ടുകാർ ഡെലിവറി ബോയിയെക്കൊണ്ട് തിരിച്ചടിപ്പിച്ച് പ്രശ്നം പരിഹരിച്ചു. ഞായറാഴ്ച ഉച്ചയോടെ എരമല്ലൂർ ജങ്ഷനിലാണ് സംഭവം. ഡെലിവറി ബോയിയുടെ ഇരുചക്രവാഹനം കാറിൽ തട്ടിയതാണ് ഡ്രൈവറെ പ്രകോപിതനാക്കിയത്.
കാർ നിർത്തി ഇറങ്ങിയ ഡ്രൈവർ ഡെലിവറി ബോയിയെ മർദിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന ഓട്ടോറിക്ഷ -ടാക്സി ഡ്രൈവർമാരും നാട്ടുകാരും ഓടിക്കൂടി. തുടർന്ന് കാറുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. പിന്നീട് മർദിച്ച കാർ ഡ്രൈവറെ ഡെലിവറി ബോയിയെക്കൊണ്ട് തിരിച്ചടിപ്പിച്ച് പ്രശ്നം പരിഹരിച്ച് നാട്ടുകാർ പിരിഞ്ഞു.