ആളപായമുണ്ടായ സ്ഥലത്ത് ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി
text_fields1. ഗതാഗതക്കുരുക്കിൽപെട്ട അരൂർ എം.എൽ.എ ദലീമ 2. ബ്ലോക്കിൽ കുടുങ്ങിയ
ആംബുലൻസിനെ മറുവശത്തുകൂടി കടത്തി വിടുന്നു
അരൂര്‍: കഴിഞ്ഞദിവസം ഗര്‍ഡര്‍ തെന്നി വീണ് ഹരിപ്പാട്, പള്ളിപ്പാട് സ്വദേശി രാജേഷിന്റെ ജീവന് നഷ്ടപ്പെട്ട സ്ഥലത്ത് കനത്ത സുരക്ഷയോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് 5.30-ഓടെ പൂര്‍ണമായും ഗതാഗതം തടഞ്ഞ് രണ്ട് ഗര്‍ഡറുകള്‍ ഒരുമണിക്കൂറോളം സമയമെടുത്ത് മുകളില്‍ കയറ്റി.
പൊലീസ്, കരാര്‍ കമ്പനി മാര്‍ഷലുമാര്‍,കമ്പനിയുടെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു. തിരക്കേറിയ സമയമായതിനാല്‍ കനത്ത ഗതാഗത ക്കുരുക്ക് അനുഭവപ്പെട്ടു. രോഗിയുമായി പോയ ആംബുലന്‍സ് അടക്കം ഇതില്പെട്ടു. പൊലീസ് ഇടപെട്ട് ആംബുലന്‍സ് മാത്രം എതിര്‍ദിശയില്‍ കടത്തിവിട്ടു. കുരുക്കില്‍ മറ്റ് വാഹനയാത്രികര്ക്കൊപ്പം ദലീമ ജോജോ എം.എല്‍.എയും പെട്ടു.


