Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഒരുങ്ങുന്നു ആറുനിലകളിൽ...

ഒരുങ്ങുന്നു ആറുനിലകളിൽ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം

text_fields
bookmark_border
ഒരുങ്ങുന്നു ആറുനിലകളിൽ തുറവൂർ താലൂക്ക്   ആശുപത്രി കെട്ടിടം
cancel
camera_alt

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടം

Listen to this Article

അ​രൂ​ർ: തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ആ​റു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ 91 ശ​ത​മാ​നം നി​ര്‍മാ​ണ​വും പൂ​ർ​ത്തി​യാ​യി. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ല്‍കി​യ 62 സെ​ന്റി​ലാ​ണ്​ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കി​ഫ്ബി ഫ​ണ്ടി​ല്‍നി​ന്ന് 51.40 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 6374.81 ച​തു​ര​ശ്ര മീ​റ്റ​റി​ൽ പു​തി​യ കെ​ട്ടി​ടം ഒ​രു​ക്കു​ന്ന​ത്. ഭ​വ​ന നി​ര്‍മാ​ണ ബോ​ര്‍ഡി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

ആ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ട്രോ​മാ​കെ​യ​ര്‍ യൂ​നി​റ്റ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം, സി.​ടി സ്‌​കാ​ന്‍, എ​ക്‌​സ്റേ വി​ഭാ​ഗം, മൂ​ന്ന് മേ​ജ​ര്‍ ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍, മൂ​ന്നു നി​ല​ക​ളി​ലാ​യി 150ഓ​ളം രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സം​വി​ധാ​നം, മൂ​ന്ന് ലി​ഫ്റ്റു​ക​ൾ തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മോ​ർ​ച്ച​റി കെ​ട്ടി​ടം പ​ണി​യാ​നും സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ടു​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പെ​യി​ന്റി​ങ്, അ​ലു​മി​നി​യം പാ​ർ​ട്ടീ​ഷ​ൻ, സാ​നി​റ്റ​റി ഫി​റ്റി​ങ്​ തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് നി​ല​വി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. 2019 സെ​പ്റ്റം​ബ​റി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. ഈ​വ​ർ​ഷം ത​ന്നെ കെ​ട്ടി​ട​നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി ആ​ശു​പ​ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ള്ള ജി​ല്ല​യി​ലെ മി​ക​ച്ച സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യി തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​റും. എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​ർ​ക്കും തു​റ​വൂ​ർ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

Show Full Article
TAGS:hospital Thuravoor new building Alappuzha 
News Summary - New building for Thuravur Taluk Hospital Building
Next Story