പൈപ്പിൽ അറ്റകുറ്റപ്പണി തുടങ്ങി; ചന്തിരൂരിൽ ജലവിതരണം ഉടൻ
text_fieldsചന്തിരൂരിൽ ജപ്പാൻ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി
നടക്കുന്നു
അരൂര്‍: മണ്ണ് മാന്തി യന്ത്രം തട്ടി പൊട്ടിയ ചന്തിരൂരിലെ പ്രധാന ജലവിതരണ പൈപ്പില്‍ അറ്റകുറ്റപ്പണി തുടങ്ങി. ശനിയാഴ്ച രാവിലെ മുതല്‍ രണ്ട് മോട്ടോറുകള്‍ തുടര്‍ച്ചയായി വൈകിട്ട് വരെ പ്രവര്‍ത്തിപ്പിച്ചാണ് കാനക്കായെടുത്ത കുഴിയിലെ വെള്ളം വറ്റിച്ചത്.
തുടര്‍ന്നാണ് പൈപ്പ് എത്രത്തോളം പൊട്ടി എന്നറിയാൻ മണ്ണിൽ തെരച്ചിൽ നടത്തിയത്. കുടിവെള്ളത്തിന്റെ ലഭ്യത വേഗം ഉറപ്പാക്കുന്നതിനായി രാത്രിയും ജോലികള്‍ തുടർന്നു. ഇതിനിടെ അരൂര്‍ മുതല്‍ വയലാര്‍ വരെയുള്ള എട്ട് പഞ്ചായത്തുകളില്‍ വെള്ളം മുടങ്ങുന്ന സ്ഥിതി ഒഴിവാക്കി. നിലിവില്‍ അരൂര്‍ പഞ്ചായത്തില്‍ മാത്രമാണ് ചൊവ്വാഴ്ച വരെ വെള്ളം മുടങ്ങുക. ബാക്കി ഏഴ് പഞ്ചായത്തുകളില്‍ പമ്പിങ് ലൈനിലെ വാല്‍വുകളില്‍ ക്രമീകരണമൊരുക്കി വെള്ളം എത്തിക്കുന്നുണ്ട്.


