Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2025 7:47 AM GMT Updated On
date_range 4 Nov 2025 7:47 AM GMTഅരൂർ-തുറവൂർ ദേശീയ പാതയിൽ രൂക്ഷ ഗതാഗതക്കുരുക്ക്
text_fieldsListen to this Article
അരൂർ: അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ വന്‍ ഗതാഗതക്കുരുക്ക്. കുമ്പളം ടോള്‍ പ്ലാസ മുതല്‍ എരമല്ലൂർ വരെ വാഹനങ്ങള്‍ കുടുങ്ങി.
തിങ്കളാഴ്ച വൈകിട്ട് മുതലാണ് വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടത്. രണ്ടുഭാഗത്തുമുള്ള സർവീസ് റോഡും കുരുക്കിലായി. അരൂര്‍ -കുമ്പളം പാലത്തിലടക്കം വാഹനങ്ങൾ കുടുങ്ങി.
വാഹനങ്ങളെ തുടക്കത്തിലേ നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്ന പരാതി ശക്തമാണ്. കുമ്പളം ഭാഗത്തുനിന്നും തോപ്പുംപടി ഭാഗത്ത് നിന്നും ഒരേസമയം അരൂര്‍ ബൈപ്പാസ് ജങ്ഷനിലേക്ക് വാഹനങ്ങൾ എത്തുന്നതും വാഹന തിരക്ക് വർധിപ്പിച്ചു.
Next Story


