പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കടത്തിക്കൊണ്ടു പോയവർ അറസ്റ്റിൽ
text_fieldsസുരാജ്, ഗോഡ്വിൻ, ജോബി, ഷാഹിൻ, ജെയ്സൺ
അരൂർ: നിലം നികത്തുന്നതിനിടെ പൊലീസ് പിടികൂടിയ ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും കടത്തിക്കൊണ്ടു പോയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
അരൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ കെൽട്രോൺ-ആഞ്ഞിലിക്കാട് റോഡിന് കിഴക്ക് ഭാഗത്ത് സീ ഫുഡ് പാർക്കിന് സമീപം നിലംനികത്താൻ ഉപയോഗിച്ച ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവുമാണ് അരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയിൽ സംഘം വാഹനങ്ങൾ കടത്തിക്കൊണ്ടു പോകുകയായിരുന്നു.
അരൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡ് കണ്ടമംഗലം ജോബി (39), മനത്താനത്ത് ഷാഹിന്‍ (26), എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാടങ്ങാട്ട് സുരാജ് (37), കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരുമാഞ്ചേരി ഗോഡ്വിന് ജോണ്സണ് (26), അരൂര്‍ പഞ്ചായത്ത് 19ാം വാര്‍ഡ് കാക്കരപ്പറമ്പില് ജയ്സണ്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചേർത്തല കോടതിയിൽ ഹാജരാക്കി.