ജലവിതരണ പൈപ്പ് പൊട്ടി
text_fieldsകാനക്കടിയിലെ പൈപ്പ് എരമല്ലൂരിൽ പൊട്ടിയപ്പോൾ
അരൂര്‍: ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായുള്ള കാനക്കടിയിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പ് പൊട്ടി. തുടർന്ന് ജലവിതരണം മുടങ്ങി. എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. നാലിഞ്ച് വലുപ്പമുള്ള പൈപ്പാണ് പൊട്ടിയത്. ഇത് നന്നാക്കാന്‍ കാന പൊട്ടിക്കേണ്ടി വരും. തിങ്കളാഴ്ച കാന പൊട്ടിച്ച് പൈപ്പ് ശരിയാക്കും. പ്രദേശത്തെ കുറച്ച് വീട്ടുകാര്‍ക്കുള്ള ജലവിതരണ പൈപ്പാണ് പൊട്ടിയത്.
ജലവിതരണ പൈപ്പിന് മുകളിലൂടെ കാന പണിയുന്നതില്‍ ജനങ്ങള്‍ക്കടക്കം ആശങ്ക ഉണ്ടായിരുന്നു. മന്ത്രി റോഷി അഗസ്റ്റിന് ഈ ആശങ്ക നിയമസഭയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.


