ലെയ്സൺ ഓഫിസർ പദവിയിൽ എ. സമ്പത്ത് കൈപ്പറ്റിയത് 22 ലക്ഷം
text_fieldsആലപ്പുഴ: ആറ്റിങ്ങൽ മുൻ എം.പിയും സി.പി.എം നേതാവുമായ എ. സമ്പത്ത് ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് ഡൽഹിയിലെ കേരളത്തിെൻറ ലെയ്സൺ ഓഫിസർ എന്ന നിലയിൽ കൈപ്പറ്റിയത് 22,74,346 രൂപയെന്ന് വിവരാവകാശ രേഖ. ശമ്പളം, യാത്രബത്ത, മെഡിക്കൽ ആനുകൂല്യം എന്നിങ്ങനെ 2019 ആഗസ്റ്റ് മൂന്നുമുതൽ 2021 മാർച്ച് ഒന്നുവരെ 19 മാസത്തിനിെടയാണ് ഇത്രയും രൂപ കൈപ്പറ്റിയതെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിൽ ഡൽഹിയിലെ കേരള ഹൗസ് റെസിഡൻറ് കമീഷണറുടെ കാര്യാലയം വ്യക്തമാക്കി.
ശമ്പള ഇനത്തിൽ 14,88,244 രൂപ, യാത്രബത്ത 8,51,952 രൂപ, മെഡിക്കൽ ആനുകൂല്യം 4150 രൂപ എന്നിങ്ങനെയാണ് കൈപ്പറ്റിയത്. ഈ കാലയളവിൽ ശരാശരി മാസശമ്പളം 1,19,000 രൂപ കൈപ്പറ്റിയതായി കണക്കാക്കാമെന്നും പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി. ലെയ്സൺ ഓഫിസർ എന്ന നിലയിൽ സമ്പത്ത് കോടികൾ ആനുകൂല്യമായി കൈപ്പറ്റിയെന്ന ആരോപണമാണ് ഇവിടെ പൊളിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ്റിങ്ങൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയെത്തത്തുടർന്ന് സമ്പത്തിനെ ഏതെങ്കിലുമൊരു അധികാരസ്ഥാനത്ത് അവരോധിക്കണമെന്ന സി.പി.എം തീരുമാനത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു തസ്തിക സൃഷ്ടിച്ചത്. സ്വജനപക്ഷപാതത്തിന് നടത്തിയ ഈ നീക്കം ഖജനാവിന് വൻ നഷ്ടം വരുത്തുമെന്ന് പരക്കെ ആക്ഷേപമുയർന്നു.
കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള കേന്ദ്രങ്ങൾ നടത്തിയ ആരോപണങ്ങളിൽ വലിയ കഴമ്പില്ലെന്ന വസ്തുതയാണ് വിവരാവകാശ രേഖ വഴി പുറത്തുവന്നത്. അതേസമയം, ഈ പദവിയിലിരുന്ന് അദ്ദേഹം എന്ത് ഏകോപനമാണ് നടത്തിയതെന്ന ചോദ്യം ബാക്കിനിൽക്കുെന്നന്നും എം.കെ. ഹരിദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.