കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
text_fieldsഷഫീക്കൂർ റഹ്മാൻ
ചെങ്ങന്നൂർ: രണ്ടര കിലോ കഞ്ചാവുമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അസം ഹോജായി ജരംഗ്പധർ പടുംപുകേരി 137 നമ്പർ വീട്ടിൽ ഷഫീക്കൂർ റഹ്മാനെ (22) അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവ്, ആർ.പി.എഫ്, തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് ബ്യൂറോ തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി 2.569 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയത്.
കഞ്ചാവ് അടൂർ സ്വദേശിക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് അറസ്റ്റ്. തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ജിബിൻ, ഇൻസ്പെക്ടർ ദിലീപ്, എ.എസ്.ഐ ഫിലിപ്പ്ജോൺ, ഹെഡ് കോൺസ്റ്റബിൾ ഗിരികുമാർ, ജി. വിപിൻ, എസ്.ഐ ജോസ്, എക്സൈസ് പ്രിവന്റിവ് ഓഫിസർ സുനിൽകുമാർ, ബാബു ഡാനിയൽ അരുൺ അനീഷ്, സിവിൽ എക്സൈസ് ഓഫിസർ രതീഷ് ഡ്രൈവർ സന്ദീപ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.


