തെരഞ്ഞെടുപ്പിൽ വിജയിച്ച് സഹോദരങ്ങളുടെ ഭാര്യമാർ
text_fieldsബിനി ജയിൻ, ബെറ്റ്സി ജിനു
ചെങ്ങന്നൂർ : ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ ഭാര്യമാർ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചു. സി.പി.എം പ്രവർത്തകനും മുൻ ഗ്രാമപഞ്ചായത്തംഗവും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഇരമത്തൂർ ആയിക്കുന്നത്ത് ജിനു ജോർജ് ആയിക്കുന്നത്തിന്റെ ഭാര്യ ബെറ്റ്സി ജിനു ഗ്രാമപഞ്ചായത്തിലേക്കും ജ്യേഷ്ഠ സഹോദരൻ ജയിൻ ജോർജിന്റെ ഭാര്യ ബിനി ജെയിൻ കേരള കോൺഗ്രസ് എം പ്രതിനിധിയായി ജില്ല പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് വിജയിച്ചത്.
ചെന്നിത്തല തൃപ്പെരുംന്തുറ കൃഷിഭവൻ രണ്ടാം വാർഡിൽ സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായ മുൻ സ്ഥിരംസമിതി അധ്യക്ഷ ബെറ്റ്സി ജിനു 249 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ജില്ല പഞ്ചായത്ത് ചെന്നിത്തല ഡിവിഷനിൽനിന്നും കേരള കോൺഗ്രസ് (എം) വനിത വിഭാഗം ജില്ല സെക്രട്ടറികൂടിയായ ബിനി ജയിൻ 2927 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.


