ഗ്യാസ് ക്രിമിറ്റോറിയം പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ
text_fieldsനഗരസഭ ഓഫിസിൽ വിശ്രമിക്കുന്ന മൊെബെൽ ഗ്യാസ് ക്രിമറ്റോറിയം
ചെങ്ങന്നൂർ: മൃതദേഹം സംസ്കരിക്കാനുള്ള മൊബൈല്‍ ഗ്യാസ് ക്രിമറ്റോറിയം മാസങ്ങളായി ചെങ്ങന്നൂര്‍ നഗരസഭ ഓഫിസിലെ മുറിയില്‍ വിശ്രമത്തിലാണ്. ശ്മശാനമില്ലാത്ത ചെങ്ങന്നൂരില്‍, സ്ഥലപരിമിതിയുള്ള സാധാരണക്കാരുടെ വീടുകളിൽ മരണങ്ങള് നടന്നാല്‍ മൃതദേഹം സംസ്കരിക്കാനുള്ള മാര്‍ഗമായാണ് കൊണ്ടുപോകാവുന്ന ഗ്യാസ് ക്രിമിറ്റോറിയം എന്ന ആശയം ഉടലെടുത്തത്. നിലവില്‍ മൃതദേഹം സമീപപ്രദേശങ്ങളിൽ കൊണ്ടുപോയാണ് സംസ്കരിക്കുന്നത്.
ഹൈന്ദവാചാരപ്രകാരം മൃതദേഹം കത്തിക്കുവാനായാണ് ഗ്യാസ് ക്രിമിറ്റോറിയം 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയത്. എന്നാൽ, ഇതുവരെ ഇത് ഉപയോഗപ്പെടുത്തിയിട്ടില്ല. മൂന്ന് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിയത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നാലായിരം രൂപക്കും എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് ആറായിരം രൂപക്കും സംസ്കാരം നടത്താന്‍ സാധിക്കുന്നതാണ് പദ്ധതി.