തല ഉയർത്തി നിൽക്കട്ടെ തണലും സൗഹൃദവും
text_fields40 വർഷം മുമ്പ് നട്ടുവളർത്തിയ അരയാലിന്റെയും മാവിന്റെയും ചുവട്ടിൽ എൻ. വിജയനും എസ്. നന്ദകുമാറും
ചെങ്ങന്നൂർ: നാല് പതിറ്റാണ്ടായി തണൽ വിരിച്ച് നിൽകുകയാണ് അരയാലും നാട്ടുമാവും. ഇവ നട്ടുപിടിപ്പിച്ച അഞ്ചംഗ സംഘവും ഇപ്പോഴും ചങ്ങാതിമാരായി ജീവിക്കുന്നു. ബസ് യാത്രക്കാരുടെ കാത്തുനിൽപിനും കടക്കാർക്കും തണലേകുകയാണ് ഈമരങ്ങൾ. വർഷത്തിൽ രുചിയേറുന്ന മാമ്പഴവും നാട്ടുകാർക്ക് ലഭിക്കുന്നുണ്ട്. തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയിൽ ചെന്നിത്തല ചെറുകോൽ പഴയ പോസ്റ്റ് ഓഫിസ് ജങ്ഷനിലാണ് ഇരുവൃക്ഷങ്ങളും നിൽക്കുന്നത്.
ചെന്നിത്തല തെക്ക് വാണിയ തോപ്പിൽ ഉത്രത്തിൽ മാധ്യമപ്രവർത്തകനായിരുന്ന എസ്. നന്ദകുമാർ (63), കൈത്തൊഴിലുകാരനായ ചെറുകോൽ ദേവീകൃപയിൽ എൻ. വിജയൻ (55), സഹോദരൻ നിലക്കൽ പുതുശ്ശേരിൽ മുരളി (60), വെന്നിയിൽ വേണു (60), മണിയൻ (65) എന്നിവരുടെ കൗമാരകാലത്ത് മനസ്സിലുദിച്ച ആശയത്തിന് ഇത്രയും വലിയ ഇംപാക്ട് ഉണ്ടാകുമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. അച്ചൻകോവിലാറിനു കുറുകെയുള്ള പ്രായിക്കരപാലത്തിന്റെ അക്കരെയുണ്ടായിരുന്ന വി.എം ആശുപത്രി വളപ്പിൽനിന്നാണ് മാവിൻതൈയും ആലിന്റെ വേരുംകൊണ്ടുവന്ന് ശുഭാനന്ദാശ്രമ ജങ്ഷനു സമീപം നട്ടത്.
റോഡ് പുറമ്പോക്കിൽ നടുന്നതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉയർന്നെങ്കിലും ഭൂരിഭാഗം ആളുകളും അനുകൂലിച്ചു. ഇതിന്റെ സമീപത്തു തന്നെയുള്ള വിജയനും മുരളിയും ചോറ്റുപാത്രത്തിലും കുപ്പിയിലുമൊക്കെയായി വെള്ളം കൊണ്ടുവന്ന് നനക്കുകയും വേലികെട്ടിയുമാണ് സംരക്ഷണമൊരുക്കിയത്. ചുമടുതാങ്ങിക്കല്ല് മരങ്ങളുടെ ചുവട്ടിൽ സ്ഥാപിച്ചതിനാൽ ഇവിടെയിരുന്ന് വിശ്രമിക്കാനും