Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightകേരളത്തിന്‍റെ...

കേരളത്തിന്‍റെ മരുമകളായി മ്യാന്മർ യുവതി

text_fields
bookmark_border
കേരളത്തിന്‍റെ മരുമകളായി മ്യാന്മർ യുവതി
cancel
camera_alt

മ്യാ​ന്മ​ർ സ്വ​ദേ​ശി​നി വി​ൻ ​ഭ​ർ​ത്താ​വ്​ സു​ധീ​ഷി​നൊ​പ്പം

ചെ​ങ്ങ​ന്നൂ​ർ: പ്ര​ണ​യ​ത്തി​ന്​ രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​വ​ര​മ്പു​ക​ളോ ഭാ​ഷ​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും വേ​ർ​തി​രി​വു​ക​ളോ ഇ​ല്ലെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് സു​ധീ​ഷ്​-​വി​ൻ ക​മി​താ​ക്ക​ൾ. ഇ​രു​വ​രും വ്യാ​ഴാ​ഴ്ച വി​വാ​ഹി​ത​രാ​യ​തോ​ടെ നാ​ലു​വ​ർ​ഷ​ത്തെ പ്ര​ണ​യ​സാ​ഫ​ല്യ​മാ​യി.

മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ട്ട​മ്പേ​രൂ​ർ പ​ന്ത്ര​ണ്ടാം വാ​ർ​ഡ്​ പു​തു​ശ്ശേ​ര​ത്ത് രാ​മ​ച​ന്ദ്ര​ൻ പി​ള്ള-​സ​ര​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ധീ​ഷും മ്യാ​ന്മ​റി​ലെ ബി​സി​ന​സ് കു​ടും​ബ​ത്തി​ലെ യൂ​സോ​വി​ൻ-​ഡ്യൂ ക്യൂ ​ക്യൂ​വ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വി​ന്നും കു​ന്ന​ത്തൂ​ർ ശ്രീ​ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ വ​ര​ണ​മാ​ല്യം​ചാ​ർ​ത്തി​യ​ത്.

ദു​ബൈ മാ​രി​യ​റ്റ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് സു​ധീ​ഷ്. വി​ൻ ആ​ക​ട്ടെ അ​ക്വാ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യും. നാ​ലു​വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. മ്യാ​ന്മ​റി​ൽ​നി​ന്ന്​ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​രും എ​ത്തി​യി​രു​ന്നി​ല്ല. ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന സ​ൽ​ക്കാ​ര​ത്തി​ൽ എ​ല്ലാ​വ​രും എ​ത്തും. 12ന് ​ന​വ​ദ​മ്പ​തി​ക​ൾ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങും.

Show Full Article
TAGS:Myanmar lady Kerala daughter-in-law Mannar Dubai Marriott Hotel chengannur 
News Summary - Myanmar woman becomes Kerala's daughter-in-law
Next Story