Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2026 5:19 AM GMT Updated On
date_range 11 Feb 2026 5:19 AM GMTപോക്സോ: കോച്ച് പിടിയിൽ
text_fieldscamera_alt
ആന്റോ
ആന്റണി
Listen to this Article
ചെങ്ങന്നൂർ: പോക്സോ കേസിൽ കോച്ചിനെ അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ കറുകയിൽ പുത്തൻ വീട്ടിൽ ആന്റോ ആന്റണിയെയാണ് (30) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതിന് ശേഷം പ്രണയം നടിച്ച് പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
കുട്ടിയുടെ മാതാവ് മാന്നാർ സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ഇൻസ്പെക്ടർ ഡി. രജീഷ് കുമാർ, മാന്നാർ എസ്.ഐ വിഷ്ണു അജയ്, എസ്.സി.പി.ഒ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വോളിബാൾ കോച്ചായ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story


