ചെങ്ങന്നൂരിൽ തെരുവുകൾ ൈകയടക്കി വഴിയോര വാണിഭം; ഗതാഗതക്കുരുക്ക്
text_fieldsചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള
എം.സി റോഡിലേക്കുള്ള വഴി
ചെങ്ങന്നൂർ: ശബരിമല തീർഥാടനം പ്രധാന പ്രവേശന കവാടമായ ചെങ്ങന്നൂരിൽ തെരുവുകൾ ൈകയടക്കിയ വഴിയോര വാണിഭം മൂലം ഗതാഗതക്കുരുക്കു മുറുകുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ എത്തിച്ചേരുന്ന റെയിൽവെസ്റ്റേഷനിൽ നിന്ന് നഗര മധ്യത്തിലേക്കുള്ള വഴികളിലൂടെ കാൽനടയാത്രികരും ഇരുചക്ര വാഹനങ്ങളും ആണ് കടന്നുപോകുന്നത്.
ഇവിടെ നിയമത്തെ വെല്ലുവിളിച്ച് അന്യ സംസ്ഥാന ഹോട്ടൽ ലോബി ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നു. തന്മൂലം ഏറ്റവും കൂടുതൽ ദുരിത അനുഭവിക്കേണ്ടിവരുന്നതാകട്ടെ കാൽനടക്കാരാണ്. ചെങ്ങന്നൂരിൽ മണ്ഡലകാലത്തെ ഒരുക്കങ്ങൾക്ക് വേണ്ടി കൂടിയ യോഗങ്ങളിൽ റോഡിലെ കച്ചവടം മണ്ഡല മകരവിളക്ക് കാലയളവിൽ പാടില്ലെന്നതായിരുന്നു തീരുമാനം. എന്നാൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കു നിങ്ങിയ കൗൺസിലർമാരും ഉദ്യോഗസ്ഥ വൃന്ദവും ഈ വക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുവാൻ താൽപ്പര്യപ്പെടുന്നില്ല.
2024 ൽ കച്ചവടക്കാരെ ഒഴിപ്പിക്കൽ വലിയ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. വിവിധ തലങ്ങളിൽ എടുത്ത തീരുമാനങ്ങൾ ഇത്തവണ പ്രഹസനമായി മാറിയെന്നതാണ് വസ്തുത. റെയിൽവെ സ്റ്റേഷനെയും സ്വകാര്യ ബസ് സ്റ്റേഷനെയും ആശ്രയിക്കുന്നവർ നന്നേ വലയുകയാണ്.ഇതിനൊരു ശാശ്വത പരിഹാരം കാണാൻ മനുഷ്യാവകാശ സംവിധാനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


