പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച കേസിലെ പ്രതികൾ റിമാൻഡിൽ
text_fieldsറിമാൻഡിലായ പ്രതികൾ
ചെങ്ങന്നൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച കേസിൽ അറസ്റ്റിലായ യുവാക്കൾ റിമാൻഡിൽ. എം.സി റോഡിൽ നന്ദാവനം ജങ്ഷനു സമീപമുള്ള പെട്രോൾ പമ്പ് ജീവനക്കാരനായ മുളക്കുഴ കാരയ്ക്കാട് പുത്തൻവീട്ടിൽ മണിയെ (67) ആക്രമിച്ച പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ മാലംപുറത്തുഴത്തിൽ വീട്ടിൽ അജു അജയൻ (19), തിരുവല്ല വെണ്ണിക്കുളം പുല്ലാട് ബിജു ഭവനത്തിൽ ബിനു (19) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ 19 ന് രാത്രി 12.30 നാണ് സംഭവം.
രൂപമാറ്റം വരുത്തിയ മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ 500 രൂപ നൽകിയ ശേഷം 50 രൂപയുടെ പെട്രോൾ അടിക്കുകയും ബാക്കി തുക നൽകാൻ താമസിച്ചുവെന്ന് പറഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ നിരവധി മോഷണ കേസുകളിൽഉൾപ്പെട്ടവരാണെന്ന് പൊലീസ്അറിയിച്ചു.
ചെങ്ങന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ എസ്. പ്രദീപ്, നിധിൻ, സിനീയർ സിവിൽ പൊലീസ് ഓഫിസറായ ശ്യാംകുമാർ, ജിജോ സാം, കണ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.