വിൽപനശാലയിൽനിന്ന് 2.16 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു
text_fieldsലോട്ടറിക്കടയിലെ മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം
ചേർത്തല: നഗരത്തിലെ ഭാഗ്യക്കുറി വിൽപനശാലയിൽ മോഷണം. 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടു. ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശം കണിച്ചുകുളങ്ങര പള്ളിക്കാവ് വെളി ലത ബാബുവിന്റെ ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപനശാലയിൽ തിങ്കളാഴ്ച പുലർച്ചയാണ് മോഷണം. സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് അകത്തു കടന്നത്. 5143 ലോട്ടറി ടിക്കറ്റുകളും കൗണ്ടറിൽ സൂക്ഷിച്ച പതിനായിരത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


