Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightഅയല്‍വാസിയെ...

അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതിക്ക് കഠിന തടവ്

text_fields
bookmark_border
അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതിക്ക് കഠിന തടവ്
cancel
Listen to this Article

ചേര്‍ത്തല: ബാറിലിരുന്ന് മദ്യപിച്ചത് വീട്ടില്‍ അറിയിച്ചതിന് അയല്‍വാസിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ.കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വാരണം ഷാന്‍ നിവാസില്‍ ഷാനെ(38) ആണ് ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. ലക്ഷ്മി മൂന്നു വര്‍ഷം കഠിന തടവിനും 25,000 രൂപാപിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്. 2018 ഡിസംബര്‍ രണ്ടിന കേളോത്ത് - പുത്തനമ്പലം റോഡില്‍ കേളോത്ത് ജംഗ്ഷനു സമീപമായിരുന്നു സംഭവം.

സമീപത്ത് കല്യാണവീട്ടില്‍ പോയ വാരണം കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാര്‍ഡില്‍ വേഗത്തില്‍ വീട്ടില്‍ അഭിലാഷിനെ കുത്തി പരിക്കേല്‍പ്പിച്ചെന്നു കാട്ടി മുഹമ്മ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. കേസില്‍ രണ്ടും മൂന്നും പ്രതികളായിരുന്ന ഗിരീഷ്, സുഖലാല്‍ എന്നിവരെ തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടു.

Show Full Article
TAGS:ATTACKED rigorous imprisonment Alappuzha News 
News Summary - Attempt to murder neighbor; Accused gets rigorous imprisonment
Next Story