നാലരവയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 18 വർഷം തടവ്
text_fieldsചേർത്തല: നാലര വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ പിതാവിന് 18 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ 39കാരനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. വിവിധ കുറ്റങ്ങൾ ചുമത്തി ആറുവർഷം മുതൽ 18 വർഷം വരെ തടവും ഒന്നരലക്ഷം രൂപയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒമ്പതു മാസം തടവ് കൂടി കൂടുതലായി അനുഭവിക്കണം.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മാതാവ് ജോലിക്ക് പോയ സമയം പെൺകുട്ടിയെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവന്ന് ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കാര്യങ്ങൾ മനസ്സിലാക്കിയശേഷം മാതാവാണ് പരാതി നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെയും 24 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അസ്വ. ബീന കാർത്തികേയൻ ഹാജരായി.