Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightഅഞ്ചുവയസ്സുകാരന്​...

അഞ്ചുവയസ്സുകാരന്​ രണ്ടാനച്ഛന്റെ ശാരീരിക പീഡനം

text_fields
bookmark_border
അഞ്ചുവയസ്സുകാരന്​ രണ്ടാനച്ഛന്റെ ശാരീരിക പീഡനം
cancel

ചേ​ർ​ത്ത​ല: യു.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​യ അ​ഞ്ചുവ​യ​സ്സു​കാ​ര​ന്​ ര​ണ്ടാ​ന​ച്ഛ​ന്റെ പീ​ഡ​നം. കു​ട്ടി​യെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന്​ കാ​ട്ടി സ്കൂ​ൾ അ​ധി​കൃ​ത​രും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ത്ത​ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കാ​ട്ടി അ​ധി​കൃ​ത​ർ രം​ഗ​ത്ത് എ​ത്തി.

ഭ​ക്ഷ​ണം കൃ​ത്യ​മാ​യി കൊ​ണ്ടു​വ​രാ​തെ​യും മു​ഷി​ഞ്ഞ വ​സ്ത്ര​വു​മി​ട്ട് അ​വ​ശ​നാ​യും എ​ത്തു​ന്ന കു​ട്ടി​യോ​ട് അ​ധ്യാ​പ​ക​ർ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ൾ രാ​ത്രി​യി​ൽ കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ൾ​ക്കാ​റു​ണ്ടെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞ​താ​യി പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

മ​ദ്യ​പി​ച്ച് എ​ത്തു​ന്ന ഇ​യാ​ൾ ക​വി​ള​ത്ത്​ അ​ടി​ക്കു​ന്ന​ത്​ പ​തി​വാ​ണെ​ന്നും കു​ട്ടി പ​റ​യു​ന്നു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ യൂ​ത്ത് കോ​ഓ​ഡി​നേ​റ്റ​റെ നി​യോ​ഗി​ച്ചി​രു​ന്നു. കു​ട്ടി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ ത​ന്നെ​യാ​ണ് കോ​ഓ​ഡി​നേ​റ്റ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
TAGS:child protection Child Abuse 
News Summary - Five-year-old boy physically abused by stepfather
Next Story