വിദേശ മദ്യവുമായി യുവാവ് പിടിയിൽ
text_fieldsസൈമൺ
ചേർത്തല: വിൽപനക്കെത്തിച്ച 10.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് അർത്തുങ്കൽ പൊലീസിന്റെ പിടിയിലായി. ചേർത്തല തെക്ക് പഞ്ചായത്ത് 20ാം വാർഡിൽ അർത്തുങ്കൽ കൊല്ലാറ വീട്ടിൽ സൈമണാണ് (39) അറസ്റ്റിലായത്. രണ്ടു ബാഗിലായി സൂക്ഷിച്ചിരുന്ന 21 മദ്യക്കുപ്പികളാണ് കണ്ടെത്തിയത്.
അർത്തുങ്കൽ പള്ളി ബീച്ച് റോഡിൽ കുരിശടിക്ക് സമീപത്ത് ബൈക്കിൽ സഞ്ചരിച്ചയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്.
ചേർത്തല അസി. പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്റ നിർദേശപ്രകാരം അർത്തുങ്കൽ പൊലീസ് സബ് ഇൻസ്പെക്ടർ ഡി. സജീവ് കുമാർ, എസ്.ഐ രജിമോൻ, എ.എസ്.ഐ സുധി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, സജീവ്, പി.ആർ. രതീഷ്, ലഹരി വിരുദ്ധ സ്ക്വാഡിലെ സീനിയർ പൊലീസ് ഓഫിസർമാരായ സേവ്യർ, ഗിരീഷ്, അനൂപ് എന്നിവരും അന്വഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.