Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2026 7:05 AM GMT Updated On
date_range 30 May 2026 7:05 AM GMTവിസ തട്ടിപ്പ്: പ്രതി 36 വർഷങ്ങൾക്കുശേഷം പിടിയിൽ
text_fieldscamera_alt
ബേബി
ചേർത്തല: വിസ തട്ടിപ്പ് കേസിലെ പ്രതി 36 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ചേർത്തല പൊലീസ് 1990 രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് അറസ്റ്റിലായത്. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഡിനി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ചെന്നൈയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല തെക്ക് പഞ്ചായത്തിൽ കൊച്ചു പറമ്പിൽ ബേബി എന്ന ആളാണ് വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് പിടിയിലായത്.
Next Story


