Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2025 6:44 AM GMT Updated On
date_range 2025-10-29T12:17:56+05:30ഡ്രോണിൽ ഡ്രോൺ ജോൺസൺ
text_fieldsListen to this Article
മാവേലിക്കര: ഡ്രോൺ ജോൺസൻ പേരുപോലെതന്നെ ശാസ്ത്രമേളയിൽ വേറിട്ട സൗകര്യങ്ങളോടെ സ്വന്തം കൈകളാൽ ചിറക് നൽകി പറത്തിയതും ഡ്രോൺ. ശാസ്ത്രമേളയിലാണ് ഡ്രോൺ ജോൺസന്റെ വേറിട്ട കണ്ടുപിടിത്തം ശ്രദ്ധേയമായത്.
കാവാലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഡ്രോൺ ജോൺസൺ രൂപകല്പന ചെയ്ത ഡ്രോണിന് സാങ്കേതിക സംവിധാനങ്ങൾ വ്യത്യസ്തമാണ്. ‘ഫസ്റ്റ് പേഴ്സൺ വ്യൂ’ എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ 10 കിലോമീറ്റർ ഉയരം വരെ പറത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.
ആലപ്പുഴ കാവാലം നിലവുന്തറ ജോൺസൺ ഫിലിപ്പിന്റെയും റിനിയുടെയും മകനാണ് ഫസ്റ്റ് പേഴ്സൺ വ്യൂവിന്റെ പിതാവ് ഡ്രോൺ ജോൺസൺ.
Next Story


