Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഗാ ക്ലീനിങ്ങിൽ...

മെഗാ ക്ലീനിങ്ങിൽ നീക്കിയത് എട്ട് ടൺ പ്ലാസ്റ്റിക് മാലിന്യം

text_fields
bookmark_border
മെഗാ ക്ലീനിങ്ങിൽ നീക്കിയത് എട്ട് ടൺ പ്ലാസ്റ്റിക് മാലിന്യം
cancel
camera_alt

മഴക്കാല പൂർവ്വ ശുചീകരണത്തിന്‍റെ ഭാഗമായി ചേർത്തല നഗരസഭ നടത്തിയ മെഗാ ക്ലീനിങ് പി. പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: മഴക്കാലപൂർവ ശുചീകരണത്തിന്‍റെ ഭാഗമായി നഗരസഭ നടത്തിയ മെഗാ ക്ലീനിങ്ങിലൂടെ എട്ട് ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. മെഗാ ക്ലീനിങ് ഉദ്ഘാടനം പി. പ്രസാദ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എസ്. സോബിൻ അധ്യക്ഷത വഹിച്ചു. മണ്ണും ജലവും മലിനമാക്കുമായിരുന്ന പ്ലാസ്റ്റിക്കും പേപ്പറും തുകലും തുണിയും കുപ്പികളുമടക്കമുള്ള ഈ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തത് വഴി മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നതിനെതിരെ വലിയൊരുസന്ദേശം പകർന്നുനൽകാനായി. നഗരത്തിലെ 50 കേന്ദ്രങ്ങളിലാണ് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചത്.

കൗൺസിലർമാരും മുൻകൗൺസിലർമാരും നഗരസഭ ജീവനക്കാരും നേതൃത്വം നൽകിയ മെഗാ ക്ലീനിംഗിൽ ഏകദേശം ആയിരത്തോളം സന്നദ്ധപ്രവർത്തകർ അണിചേർന്നു. നഗരസഭപരിധിയിലെ പൊതു ഇടങ്ങൾ, ട്രാൻസ്‌പോർട്ട് ഹബ്ബുകൾ, പാർക്കുകൾ, കടകളുടെ പിന്നാമ്പുറങ്ങൾ, സ്കൂളുകൾ, ആശുപത്രി പരിസരങ്ങൾ, കാനാൽ കരകൾ, റോഡരികുകൾ എന്നിവിടങ്ങളിലാണ് ക്ലീനിങ് മുഖ്യമായി നടന്നത്. ഡ്രൈവ് വഴി ശേഖരിച്ച മാലിന്യങ്ങൾ ഹരിത കർമ സേന മുഖേന ശാസ്ത്രീയ സംസ്ക്കരണത്തിന് വിധേയമാക്കും.

ബി. വിനോദ്, കെ. ഉമ്മയാക്ഷൻ, കെ വി ചന്ദ്രബാബു, കലാധരൻ, പി.എസ്. പുഷ്പരാജ് , മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, മുനിസിപ്പൽ സെക്രട്ടറി ടി.കെ. സുജിത്, ക്ലീൻ സിറ്റി മാനേജർ പി സന്ദേശ് തുടങ്ങിയവർ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ എൻ.എൽ വൽസലകുമാരി സ്വാഗതവും ഹെൽത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എസ്. സനീഷ് നന്ദിയും പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അധീന രാജു, ബീന അജി, ധന്യ മോൾ ബി., ടോമി എബ്രഹാം, വിവിധ കക്ഷിനേതാക്കളായ ഡി. ഷാജി, കെ.സി. ആന്റണി, വി.എ. സുരേഷ് കുമാർ, നഗരസഭാ വാർഡ് കൗൺസിലർമാർ, മുൻ വാർഡ് കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്സൺ അഡ്വ. പി ജ്യോതിമോൾ എന്നിവർ നേതൃത്വം നൽകി.

Show Full Article
TAGS:Alappuzha News Local News mega cleaning campaign 
News Summary - Eight tons of plastic waste removed in mega cleaning
Next Story