കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
text_fieldsഅതുൽ, ഷാസ് മോൻ, അനന്തു, അനന്തു
ഹരിപ്പാട്: വിൽപനക്ക് കൊണ്ടുവന്ന 1.1 കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. മുതുകുളം വടക്ക് അതുൽ ഭവനത്തിൽ ആർ. അതുൽ (കുലുക്കി -23), ചിങ്ങാലി പട്ടുളശ്ശേരിൽ ഷാസ് മോൻ (19) ചൂളത്തെരുവ് വലിയതറയിൽ അനന്തു (18), പുതിയമംഗലത്ത് അനന്തു (18) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കനകക്കുന്ന് പൊലീസും ചേർന്ന് പിടികൂടിയത്.
എറണാകുളത്തുനിന്ന് കഞ്ചാവുമായി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയാണ് പ്രതികളെ വലയിലാക്കിയത്. മുതുകുളം വടക്ക് പുതിയമംഗലം വീട്ടിലെ കിടപ്പുമുറിയിലാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
കഞ്ചാവ് എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡു ചെയ്തു. കായംകുളം ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ നിസാമുദ്ദീൻ, എസ്.ഐ സന്തോഷ്കുമാർ, എ.എസ്.ഐമാരായ സനൽ, സുരേഷ്, ഇസ്ല, എസ്.സി.പി.ഒ ജസീല, സി.പി.ഒമാരായ അനിൽ, അരുൺ, രഞ്ജിത് എന്നിവരും ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.