‘അഭിഭാഷകന്റേത് ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢശ്രമം’
text_fieldsഹരിപ്പാട്: അഭിഭാഷകന്റെ ഓഫിസ് കൈയേറി രേഖകൾ നശിപ്പിച്ചെന്ന പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥലം ഉടമയായ വാണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശമുള്ള സ്ഥലവും കടമുറികളും 2011 മുതൽ തന്റെ ഉടമസ്ഥതയിലാണെന്നും അഭിഭാഷകന് കടമുറികളൊന്നും വാടകക്ക് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. അഭിഭാഷകന്റേതെന്ന് പറയുന്ന കടമുറി തന്റെയും ഭർത്താവിന്റെയും പേരിലുള്ള തയ്യൽ യൂനിറ്റിന്റെ ലൈസൻസ് ഉള്ളതാണ്. ഈ മുറി കൈയേറാനുള്ള ശ്രമം തടഞ്ഞതാണ് അഭിഭാഷകൻ തെറ്റായി പ്രചരിപ്പിക്കുന്നത്. നഗരഹൃദയത്തിലുള്ള ഭൂമി കൈവശപ്പെടുത്താൻ നീക്കം തുടങ്ങിയിട്ട് വർഷങ്ങളായി. ശ്രമം വിജയിക്കാതെ വന്നപ്പോഴാണ് പുതിയ തന്ത്രവുമായി രംഗത്ത് വന്നത്. നിജസ്ഥിതി ബോധ്യപ്പെടാതെ അഭിഭാഷകന് പിന്തുണ നൽകിയ ബാർ അസോസിയേഷന്റെ നിലപാട് ദുഃഖകരമാണെന്നും വാണി പറഞ്ഞു