കൊലപാതകശ്രമം: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും
text_fieldsപ്രിൻസ് ലാൽ
ഹരിപ്പാട്: കോൺഗ്രസിന്റെ പ്രാദേശിക നേതാവായ പ്രവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും വിധിച്ചു.
കരുവാറ്റ കന്നുകാലി പാലത്തിന് സമീപമുള്ള ഗുരുമന്ദിരത്തിന് മുന്നിൽ 2015 നവംബർ 30ന് ചങ്ങലേത്ത് വീട്ടിൽ ജയദേവനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കരുവാറ്റ തൈച്ചിറ വീട്ടിൽ കണ്ണൻ എന്ന പ്രിൻസ് ലാലിനെയാണ് (39) അഞ്ചുവർഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കാനും ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി.