വിൽപനക്ക് സൂക്ഷിച്ച മദ്യവുമായി പിടിയിൽ
text_fieldsഅശോകൻ
കായംകുളം: പുതുപ്പള്ളി തെക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ വീടിന്റെ പരിസരങ്ങളിൽ ഒളിപ്പിച്ചിരുന്ന 32 കുപ്പി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ കടത്തൂർ കൂട്ടുങ്കൽ തറയിൽ അശോകനാണ് (54) അറസ്റ്റിലായത്.
ഇയാളിൽനിന്ന് 500 എം.എൽ, ഒരു ലിറ്റർ കുപ്പികളിലായി 17.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. ബന്ധുവായ പുതുപ്പള്ളി തെക്കുമുറിയിൽ മോഹനന്റെ വീടിന് സമീപത്താണ് മദ്യം ഒളിപ്പിച്ചിരുന്നത്.
ഈ ഭാഗത്ത് മദ്യവിൽപന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന. ഇയാൾ ഏറെക്കാലമായി നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ, അസി. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സി.ഇ.ഒമാരായ ദീപു, പ്രവീൺ, ഷഫീഖ്, നിമ്മി കൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


