തേങ്ങമോഷണം ചോദ്യം ചെയ്ത മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsനൗഫൽ
കായംകുളം: തേങ്ങമോഷണം ചോദ്യം ചെയ്ത മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പുള്ളിക്കണക്ക് ഷീജ ഭവനത്തിൽ നൗഫലാണ് (30) അറസ്റ്റിലായത്. പുള്ളിക്കണക്ക് സ്വദേശി പ്രകാശിന്റെ പറമ്പിൽ നിന്നാണ് പ്രതി സ്ഥിരമായി തേങ്ങ മോഷ്ടിച്ചിരുന്നത്. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ പ്രകാശിനെ ഇന്റർ ലോക്ക് കട്ടക്ക് വാരിയെല്ലിനും മുഖത്തും ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് എച്ച്.എച്ച്.വൈ.എസ് സ്കൂളിന് സമീപമായിരുന്നു സംഭവം.
പ്രദേശവാസികൾക്ക് ശല്യമായ നൗഫലിനെതിരെ മുമ്പും നിരവധി പരാതികളുള്ളതായി പൊലീസ് പറഞ്ഞു. സി.ഐ അരുൺ ഷായുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അരുൺ, അശോക്, സജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.