Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2026 6:42 AM GMT Updated On
date_range 18 Sep 2026 6:42 AM GMTചിക്കൻപോക്സ് പടരുന്നു; സ്കൂളിന് അവധി
text_fieldsകായംകുളം: സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചിക്കൻപോക്സ് പടരുന്ന സാഹചര്യത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സെപ്റ്റംബർ 16 മുതൽ 21 ദിവസത്തേക്ക് ജില്ല കലക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചു. നിലവിൽ 22 വിദ്യാർഥികളാണ് രോഗബാധിതരായത്. അവധി ദിനങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്നും വിദ്യാലയങ്ങളിൽ ചിക്കൻപോക്സ് പടരുന്നത് തടയാൻ ആരോഗ്യ-തദ്ദേശവകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും ജില്ല കലക്ടർ നിർദേശം നൽകി.
Next Story


