ജീവനക്കാർ തമ്മിൽ സംഘർഷം; രണ്ട് ബസ് തകർത്തു
text_fieldsകായംകുളത്ത് ജീവനക്കാരുടെ സംഘർഷത്തിൽ തകർന്ന ബസുകൾ
കായംകുളം: തിരക്കേറിയ സ്വകാര്യ സ്റ്റാൻഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാർ ഏറ്റുമുട്ടി. രണ്ട് ബസുകളുടെ ചില്ലുകൾ തകർത്തു. കായംകുളം-അടൂർ റൂട്ടിൽ സർവിസ് നടത്തുന്ന ശ്രീദുർഗ, ഹരിശ്രീ ബസുകളിലെ ജീവനക്കാരാണ് സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിയത്.
വ്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. യാത്രക്കാർ ഭയന്ന് ഓടിമാറി. കായംകുളം പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. സംഭവത്തിൽ ഡ്രൈവർമാരായ അജിത്, പ്രേംരാജ് എന്നിവർക്കെതിരെ കേസെടുത്തു. കടന്നുകളഞ്ഞ മറ്റ് രണ്ട് ജീവനക്കാരും പ്രതികളാണ്. ഇവിടെ ഇത്തരം തർക്കം പതിവാണെന്ന് യാത്രക്കാർ പറയുന്നു.