Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകായംകുളത്തെ ഹോട്ടലുകൾ...

കായംകുളത്തെ ഹോട്ടലുകൾ ഇനി ഹൈജീൻ കമ്മിറ്റി നിരീക്ഷണത്തിൽ

text_fields
bookmark_border
കായംകുളത്തെ ഹോട്ടലുകൾ ഇനി ഹൈജീൻ കമ്മിറ്റി നിരീക്ഷണത്തിൽ
cancel
camera_alt

ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ നേതൃത്വത്തിലുള്ള ശുചിത്വ പരിശോധന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി നിർവഹിക്കുന്നു

കായംകുളം: ഹോട്ടലുകളുടെ ശുചിത്വ നിലവാരം ഉയർത്താൻ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റി രൂപവത്കരിച്ചു. 10 അംഗങ്ങൾ അടങ്ങുന്ന സ്ക്വാഡ്, ഹോട്ടലുകൾ പരിശോധിക്കുകയും അപാകതകൾ ചൂണ്ടിക്കാട്ടി പരിഹാര നിർദ്ദേശം നൽകുകയും ചെയ്യും. നിശ്ചിത സമയത്തിനുള്ളിൽ ന്യൂനതകൾ പരിഹരിച്ചില്ലെങ്കിൽ നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിക്കും. മൂന്നുമാസത്തെ പരിശോധനയിൽ കൂടുതൽ മാർക്ക് നേടുന്ന ഹോട്ടലുകൾക്ക് നഗരസഭയും അസോസിയേഷനും സംയുക്തമായി ഗ്രേഡ് അടിസ്ഥാനത്തിൽ മെമന്റോ നൽകുന്നതാണ് പദ്ധതി.

പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരി നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ കാവിൽ നിസാം വിശദീകരണം നൽകി. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ എസ്.കെ. നസീർ, കൺവീനർ സത്താർ നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. രമേശ് ആര്യാസ്, സൈഫുദ്ദീൻ മാർവൽ, ശ്രീഹരി പാണ്ഡുരംഗ, ബിജു താസ, നൗഷാദ് മാസ്റ്റർ ഫുഡ്, മനാഫലി, അനസ് അൽനാസ്, മൈന വിവേകാനന്ദൻ, ബദറുദ്ദീൻ, പ്രവീൻ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
TAGS:localnews Alappuzha hotel 
News Summary - Hotels in Kayamkulam will now be under the supervision of a hygiene committee
Next Story