കാപ്പ നിയമപ്രകാരം കരുതൽതടങ്കലിലാക്കി
text_fieldsമോനു
ആലപ്പുഴ: കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഭരണിക്കാവ് വില്ലേജിൽ തെക്കേമങ്കുഴി മുറിയിൽ മോനു ഭവനം മോനുവിനെയാണ് (കിളിമോൻ -27) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. നരഹത്യാശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ മോനുവിനെതിരെ മുമ്പും കാപ്പ നിയമ പ്രകാരമുള്ള കരുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.
ഇയാളെ ആറുമാസത്തേക്ക് കാപ്പ നിയമപ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഉത്തരവ് നിലനിൽക്കെ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓച്ചിറ പ്രീമിയർ ജങ്ഷന് സമീപം കൃഷ്ണപുരം കാപ്പിൽമേക്ക് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ദേഹോപദ്രവം എൽപിച്ച കേസിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്.


