Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകായംകുളം...

കായംകുളം കൊച്ചുണ്ണിക്ക് സ്മാരകം; നന്മയുള്ള കള്ളനെ അവഗണിച്ചതും ചർച്ചയാകുന്നു

text_fields
bookmark_border
കായംകുളം കൊച്ചുണ്ണിക്ക് സ്മാരകം; നന്മയുള്ള കള്ളനെ അവഗണിച്ചതും ചർച്ചയാകുന്നു
cancel
camera_alt

കാ​യം​കു​ള​ത്തെ കൊ​ച്ചു​ണ്ണി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യം

കാ​യം​കു​ളം: കാ​യം​കു​ളം കൊ​ച്ചു​ണ്ണി​ക്ക് ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നി​പ്പു​റം കാ​യം​കു​ള​ത്ത് സ്മാ​ര​ക​മാ​കു​ന്നു. കൊ​ച്ചു​ണ്ണി​യെ നാ​ട് ആ​ദ്യ​മാ​യി അം​ഗീ​ക​രി​ച്ചു​വെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. കാ​യ​ലോ​ര​ത്തെ ന​വീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​നാ​ണ് കൊ​ച്ചു​ണ്ണി​യു​ടെ പേ​ര് വീ​ണ​ത്. യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 65 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഓ​ഡി​റ്റോ​റി​യം ന​വീ​ക​രി​ച്ച​ത്.

ലോ​ക​മെ​ങ്ങും കൊ​ച്ചു​ണ്ണി​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന നാ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ സ്മാ​ര​കം ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ല്ലാ​യെ​ന്ന​ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. 19ാം നൂ​റ്റാ​ണ്ടി​ലാ​യി​രു​ന്നു കാ​യം​കു​ള​ത്ത് കൊ​ച്ചു​ണ്ണി​യു​ടെ ത​സ്ക​ര വി​ള​യാ​ട്ടം അ​ര​ങ്ങേ​റി​യ​ത്. നീ​തി​യു​ടെ പ​ക്ഷം ചേ​ർ​ന്ന ക​ള്ള​ൻ എ​ന്ന​താ​ണ് കൊ​ച്ചു​ണ്ണി​യെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്.

ജ​ന്മി​മാ​രു​ടെ ക്രൂ​ര​ത​ക​ൾ​ക്കി​ര​യാ​യ​വ​ർ​ക്ക്​ ര​ക്ഷ​ക​നാ​യ​തും സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ച്ചു. കൊ​ട്ടാ​ര​ത്തി​ൽ ശ​ങ്കു​ണ്ണി​യു​ടെ ഐ​തി​ഹ്യ​മാ​ല​യി​ലെ വി​വ​ര​ണ​ങ്ങ​ളും വാ​മൊ​ഴി ക​ഥ​ക​ളും കേ​ര​ളീ​യ​രു​ടെ ഓ​ർ​മ​ക​ളി​ൽ കൊ​ച്ചു​ണ്ണി​യെ ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​മാ​ക്കി.

1859ൽ ​ജ​യി​ലി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ടു​മ്പോ​ൾ 41 വ​യ​സ്സാ​യി​രു​ന്നു. പേ​ട്ട ജു​മാ​മ​സ്ജി​ദി​ലാ​യി​രു​ന്നു ഖ​ബ​റ​ട​ക്കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ഴ​ഞ്ചേ​രി​ക്ക് സ​മീ​പം കാരംവേലിക്കടുത്ത്​ ഇ​ട​പ്പാ​റ മ​ല​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​ക​ളി​ലൊ​ന്ന് കൊ​ച്ചു​ണ്ണി​യു​ടേ​താ​ണ്.

166 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഓ​ഡി​റ്റോ​റി​യ​ത്തി​നെ​ങ്കി​ലും കൊ​ച്ചു​ണ്ണി​യു​ടെ നാ​മം പ​തി​പ്പി​ച്ച​ത് ജ​ന​ങ്ങ​ളി​ൽ ഏ​റെ സ​ന്തോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് കൊ​ച്ചു​ണ്ണി​ക്ക് സ്മാ​ര​കം എ​ന്ന ചി​ന്ത​ക്ക് യു. ​പ്ര​തി​ഭ എം.​എ​ൽ.​എ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച​ത്. അ​തേ​സ​മ​യം, ഇ​ദ്ദേ​ഹ​ത്തി​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം സ്ഥാ​പി​ക്കു​ന്ന​തി​ൽ​നി​ന്ന് ന​ഗ​ര ഭ​ര​ണ​ക്കാ​ർ വി​മു​ഖ​ത കാ​ട്ടു​ന്ന​തും ച​ർ​ച്ച​യാ​യി.

Show Full Article
TAGS:Kayamkulam Kochunni Alappuzha News 
News Summary - Memorial for Kayamkulam Kochunni
Next Story