Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightപൈപ്പുകൾ പൊട്ടി ജലം...

പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നു

text_fields
bookmark_border
പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നു
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ള​ത്ത് പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​ക്കു​ന്നു

കായംകുളം: ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി ആറ് മാസമായിട്ടും പരിഹാരമില്ല. വെള്ളം പാഴാക്കുമ്പോഴും ഇത് പരിഹരിക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. കുന്നത്താലുംമൂട് അടിപ്പാതക്കും കൃഷ്ണപുരത്തിനും ഇടയിൽ രണ്ട് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കുന്നത്. ആറുവരിപ്പാതയുടെ കിഴക്കേ അറ്റത്ത് സർവിസ് റോഡിനെ വേർതിരിക്കുന്ന കോൺക്രീറ്റ് ഭിത്തിയോട് ചേർന്ന ഭാഗത്താണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. സർവിസ് റോഡിലൂടെ വെള്ളം ഒഴുകുന്നത് കാരണം റോഡിലെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

നിർമാണ കരാർ കമ്പനിക്കാർ ഈ ഭാഗത്ത് പൊട്ടിയ പൈപ്പ് ശരിയാക്കാതെ ആറ് വരി അതിവേഗ പാതയിൽ ടാറിങ്ങ് പ്രവൃത്തികളുമായി മുന്നോട്ട് പോകുകയാണ്. നിർമാണ പ്രവൃത്തികൾ പരിശോധിക്കാനെത്തുന്ന ദേശീയപാത അതോരിറ്റി ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്. ദേശീയപാതയുടെ സമീപ പ്രദേശങ്ങളിൽ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിന്റെ കാരണവും പൈപ്പുകൾ പൊട്ടിയൊഴുക്കുന്നത് കൊണ്ടാണെന്നാണ് നാട്ടുകാർ പറയുന്നത്.

Show Full Article
TAGS:pipes burst water wasted 
Next Story