എം.ഡി.എം.എ കച്ചവട ശൃംഖലയിലെ കണ്ണികൾ അറസ്റ്റിൽ
text_fieldsശ്രീരാഗ്, അൻസാരി
കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എ കച്ചവട ശൃംഖലയിലെ കണ്ണികളായ രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറം നിലമ്പൂർ ചാലിയാർ കടമ്പത്ത് വീട്ടിൽ ശ്രീരാഗ് (23), പത്തനാപുരം മഞ്ചള്ളൂർ അൻസാരി (26) എന്നിവരെയാണ് എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് പിടികൂടിയത്. നേരത്തേ 21 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം കുന്നത്തൂർ സ്വദേശികളായ ആകാശ്, റീഗൽ രാജ് എന്നിവർ പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ മൂന്നും നാലും പ്രതികളായ ശ്രീരാഗും അൻസാരിയും പിടിയിലായത്.
ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ വാങ്ങി കച്ചവടം നടത്തുന്നതിലേക്ക് ബാങ്ക് അക്കൗണ്ട് മുഖാന്തരം പണം നൽകിയതും ഇവരായിരുന്നു. ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി.ഐ അരുൺ ഷാ, എ.എസ്.ഐ റെജി, പൊലീസ് ഉദ്യോഗസ്ഥനായ അരുണും ജില്ല ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.