ചേരാവള്ളിയിലെ നാട്ടുകാർക്ക് ഭീഷണിയായ കാാട്ടുപന്നിയെ വെടിവെച്ച് കൊന്നു
text_fieldsകായംകുളം: ചേരാവള്ളിയിൽ ജനങ്ങളെ ഭയപ്പെടുത്തിയ ശേഷം പാറക്കൂട്ടത്തിൽ ഒളിച്ച പന്നിയെ വെടിവെച്ച് കൊന്നു. പുള്ളികണക്ക് കളത്തട്ടിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. മൂന്ന് ദിവസമായി പലഭാഗങ്ങളിലായി പന്നിയുടെ സാനിധ്യമുണ്ടായത് ജനങ്ങളെ ഭയപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച വീടുകൾക്ക് മുന്നിലൂടെ ഓടിയെ പന്നിയെ ജനം പിന്തുടരുകയായിരുന്നു.
തിരച്ചിലുകൾക്ക് ഒടുവിൽ സമീപത്തെ നിർമാണം നടക്കുന്ന വീടിന്റെ മുന്നിലെ പാറക്കൂട്ടത്തിനിടയിൽ കണ്ടെത്തി. ഇതോടെ നഗരസഭ ചെയർപേഴ്സൻ പി. ശശികല വെണ്ണിക്കുളത്തുനിന്ന് ഷൂട്ടർ സുരേഷ് കുമാറിനെ സ്ഥലത്ത് എത്തിച്ചു. പാറകളുടെ ഇടുക്കിൽ കിടന്നുറങ്ങിയ നിലയിൽ കണ്ടെത്തിയ പന്നിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതിന് സമീപത്തായി ആളുകളെ അക്രമിച്ച പന്നിയെയും വെടിവെച്ച് കൊന്നിരുന്നു.