എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsഉണ്ണി
കായംകുളം: ലഹരി വിൽപന ശൃംഖലയിലെ പ്രധാനകണ്ണിയായ പ്രതി പിടിയിൽ. പത്തിയൂർ എരുവ കുഴിനാട്ട് വീട്ടിൽ ഉണ്ണിയാണ് (26) രാസലഹരിയുമായി ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. 16 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിച്ച എം.ഡി.എം.എ ഷഹീദാർ പള്ളിക്ക് സമീപം വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മേയിൽ ഹഷീഷ് ഓയിലുമായി ഇയാളെ പിടികൂടിയിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷൻ, ഡിവൈ.എസ്.പി ടി. ബിനുകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സി.ഐ അരുൺഷാ, എസ്.ഐമാരായ രതീഷ് ബാബു, സുധീർ, കൃഷ്ണലാൽ, എ.എസ്.ഐ റെജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിജ, സിവിൽ പൊലീസ് ഓഫിസർമാരായ പത്മദേവ്, ശിവകുമാർ, അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.