Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആര്‍.ടി.സി ബസ്​...

കെ.എസ്.ആര്‍.ടി.സി ബസ്​ അപകടത്തിൽപെട്ടു; 28 പേര്‍ക്ക്​ പരിക്ക്

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ബസ്​ അപകടത്തിൽപെട്ടു; 28 പേര്‍ക്ക്​ പരിക്ക്
cancel

ചേ​ര്‍ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ര്‍ത്ത​ല പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പാ​ല​ത്തി​ന്റെ​യും അ​ടി​പ്പാ​ത​യു​ടെ​യും നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്തേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്വി​ഫ്റ്റ് സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സ് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ല്‍ 28 പേ​ര്‍ക്ക്​ പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​റും ക​ണ്ട​ക്ട​റു​മ​ട​ക്കം 10പേ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ർച്ച 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള​ള​വ​രും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​മു​ണ്ട്. അ​ടി​പ്പാ​ത​യു​ടെ ര​ണ്ടാം ഘ​ട്ട​ഭാ​ഗ​ത്ത് കോ​ണ്‍ക്രീ​റ്റി​ങ്ങി​നാ​യി കെ​ട്ടി​യ ക​മ്പി​ക്കാ​ലു​ക​ളി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ടാ​ന്‍ താ​ൽ​കാ​ലി​ക ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​തെ​ല്ലാം ത​ക​ര്‍ത്താ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ കാ​ണാ​തെ മു​ന്നോ​ട്ടു പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന്റെ മു​ന്‍ഭാ​ഗം ത​ക​ര്‍ന്നു.

ചേ​ര്‍ത്ത​ല​യി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി മു​ന്‍ഭാ​ഗം പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും മു​ന്‍വ​രി​യി​ലി​രു​ന്ന​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. ബ​സി​ല്‍ തെ​റി​ച്ചു​വീ​ണും സീ​റ്റി​ലും ക​മ്പി​ക​ളി​ലും ത​ല​യി​ടി​ച്ചു​മാ​ണ് മ​റ്റു​ള്ള​വ​ര്‍ക്ക് പ​രി​ക്ക്.​ന​ട്ടെ​ല്ലി​നു പ​രി​ക്കേ​ല്‍ക്കു​ക​യും കാ​ലൊ​ടി​യു​ക​യും ചെ​യ്ത ബ​സ് ഡ്രൈ​വ​ര്‍ കൊ​ല്ലം നീ​ണ്ടൂ​ര്‍ എ​ട​ത്ത​റ​വീ​ട്ടി​ല്‍ ശ്രീ​രാ​ജ് സു​രേ​ന്ദ്ര​ന്‍(33),ക​ണ്ട​ക്ട​ര്‍ തി​രു​വ​ന​ന്ത​പു​രം സു​ജി​നാ​ഭ​വ​നി​ല്‍ സു​ജി​ത്(38),കൊ​ല്ലം മേ​ച്ചേ​രി പു​ത്ത​ന്‍വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍(57),ബീ​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍(31), കാ​ല​ടി ചേ​രാ​ന​ല്ലൂ​ര്‍ തൈ​ക്കാ​ത്ത് സി​ജി​ബാ​ബു(42),തി​രു​വ​ന​ന്ത​പു​രം ആ​ര്യാ​ങ്കാ​വ് പാ​റ​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ അ​ജി​ത്കു​മാ​ര്‍(52),പാ​ല​ക്കാ​ട് ഹെ​ഡ് ഓ​ഫീ​സ് പോ​സ്റ്റ​ല്‍ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ അ​നൂ​പ്(40),ചേ​ര്‍പ്പു​ള​ശ്ശേ​രി ത​റ​യി​ല്‍വീ​ട്ടി​ല്‍ അ​രു​ണ്‍കു​മാ​ര്‍(36),കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​നി​ക​ളാ​യ ഉ​ഷ(32), ശൈ​ല​ജ(45) എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ക്കു​ള്ള ശൈ​ല​ജ ട്രോ​മോ ഐ​സി​യു​വി​ലാ​ണ്, ഷി​ബി​ബാ​ബു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കൊ​ല്ലം സ്വ​ദേ​ശി ടി. ​വി​നോ​ദ് കു​മാ​റി​നെ ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​

ത​ക​ഴി സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​ന്‍(21),ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​മ​ല്‍രാ​ജ്(25),ശ്രീ​ല​ത(50),റോ​ഷ​ന്‍(22)​ഉ​ല്ലാ​സ്(26),ജെ​സി(56),ജോ​ബി(42),ജൂ​ഡ്(59),അ​ര​വി​ന്ദ്(57),ജ​യ​കൃ​ഷ്ണ​ന്‍(29),ഹ​രി​കൃ​ഷ്ണ​ന്‍(22)​ഫൈ​സ​ല്‍(21),മാ​ത്യ(51),ജോ​ര്‍ജ്(50),മു​ഹ​മ്മ​ദ് ഫൈ​സ​ല്‍(21),റി​യാ​സ്(28),മേ​ഴ്‌​സി(55)​എ​ന്നി​വ​ർ ചേ​ര്‍ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കൂ​ടു​ത​ല്‍ പേ​രും പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം ആ​ശു​പ​ത്രി​വി​ട്ടു.

Show Full Article
TAGS:Latest News Alappuzha News KSRTC Bus Accident accident case 
News Summary - KSRTC bus accident; 28 injured
Next Story