കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക
text_fieldsവെളിയനാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വെള്ളം
കയറിയ കിടങ്ങറ-കണ്ണാടി റോഡ്
കുട്ടനാട്: തോരാതെ പെയ്ത കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും മൂലം കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിൽ ജനം ആശങ്കയിൽ. കഴിഞ്ഞ ദിവസത്തെക്കാൾ ജലനിരപ്പ് ഒരടി ഉയർന്നപ്പോൾ സാധരണയേക്കാൾ ജലനിരപ്പ് രണ്ടടിക്ക് മുകളിലായി.
കൈനകരിയിലും തലവടിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ രണ്ടിടത്തും കഞ്ഞിവീഴ്ത്തൽ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പുളിങ്കുന്ന്, മുട്ടാർ, ചമ്പക്കുളം, വെളിയനാട് എന്നിവടങ്ങളും വെള്ളത്തിൽ മുങ്ങി. ഇവിടങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ട്. മഴ ഇതേ രീതിയിൽ തുടർന്നാൽ രണ്ട് ദിവസത്തിനുള്ളിൽ വീടുകളിൽ വെള്ളം കയറും. മഴ ഭയന്ന് പല കുടുംബങ്ങളും മാറി താമസിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. കനത്തമഴ ഉച്ച കഴിഞ്ഞ് ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുതലാകുന്നതാണ് ആശങ്ക ഉയർത്തുന്നത്. പാടശേഖരങ്ങൾക്ക് സമീപം താമസിക്കുന്നവർ ഭീതിയിലാണ്.